He has received about 20 national and international awards, including:
Parents: Karoor Samuel and Rachel
Wife: Omana Thiyattukunnel
Children: Rajeev, Simmy, Sibin
Grandchildren: Noah, Rani
ലോക റെക്കോര്‍ഡ് ജേതാവായ (യു.ആര്‍.എഫ്) കാരൂര്‍ സോമന്‍ മാവേലിക്കര ചാരുംമൂട് സ്വദേശിയാണ്. ഒരു ദിവസം ലോകത്താദ്യമായി ഏറ്റവും കൂടുതല്‍ (34) പുസ്തകങ്ങള്‍ പ്രകാശനം ചെയ്തതിനുളള അംഗീകാരമായിട്ടാണ് ലോക റെക്കോര്‍ഡില്‍ ഇടംപിടിച്ചത്. ആമസോണ്‍ ഇന്‍റര്‍നാഷണല്‍ എഴുത്തുകാരന്‍ എന്ന ബഹുമതിയടക്കം ഇരുപതോളം പുരസ്കാരങ്ങള്‍ ലഭിച്ചു. മലയാള മനോരമയുടെ യുവ സാഹിത്യ സഖ്യ അംഗമായിരുന്നു. ഹൈസ്കൂള്‍ വിദ്യാര്‍ത്ഥി ആയിരിക്കെ മലയാള മനോരമയുടെ ‘ബാലരമ’യില്‍ കവിതകള്‍ എഴുതി. ആകാശവാണി തിരുവനന്തപുരം, തൃശ്ശൂര്‍ നിലയങ്ങളില്‍ ഞാനെഴുതിയ നാടകങ്ങള്‍ പ്രക്ഷേപണം ചെയ്തു.
ഹൈസ്കൂള്‍ പഠനകാലം താമരക്കുളം, വള്ളികുന്നം, ചുനക്കര, പാലമേല്‍ എന്നീ പഞ്ചായ ത്തുകളിലെ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നൂര്‍നാട് ലെപ്രസ്സി സാനിറ്റോറിയം ഒരു ഉപന്യാസ മത്സരം ‘കുഷ്ഠരോഗവും നിവാരണ മാര്‍ഗ്ഗങ്ങളും’ എന്ന വിഷയത്തില്‍ സംഘടിപ്പിക്കുകയുണ്ടായി. മത്സരത്തില്‍ ഒന്നാം സ്ഥാനം സമ്മാനമായി ശ്രീ.ബി.കെ. ബി നായരുടെ ‘പ്രസംഗ സോപാനം’ എന്ന ഗ്രന്ഥം ശ്രീ. തോപ്പില്‍ ഭാസിയില്‍ നിന്ന് ഏറ്റുവാങ്ങി. പിന്നീട് ശ്രീ. തോപ്പില്‍ ഭാസി എന്‍റെ ഗള്‍ഫില്‍ നിന്നുള്ള മലയാളത്തിലെ ആദ്യ സംഗീത നാടകം ‘കടലിനക്കരെ എംബസി സ്കൂള്‍’എന്ന ഗ്രന്ഥത്തിന് അവതാരിക എഴുതുകയുണ്ടായി.വി.വി.എച്ച്.എസ്സ്കൂള്‍ വിദ്യാര്‍ത്ഥിയാ യിരിക്കെ വാര്‍ഷിക കലാ പരിപാടിയില്‍ പോലീസിനെ വിമര്‍ശിച്ച് ഞാനെഴുതിയ ‘ഇരുളടഞ്ഞ താഴ്വര’ എന്ന നാടകം അവതരിപ്പിച്ച് ‘ബെസ്റ്റ് ആക്ടര്‍’ സമ്മാനം നേടി. ആ നാടകം മാവേലിക്കര പോലീസിനെ പ്രകോപിപ്പിച്ചു. അവര്‍ നക്സല്‍ ബന്ധം ആരോപിച്ച് എന്‍റെ പേരില്‍ കേസെടുത്ത് അറസ്റ്റ് ചെയ്ത് മര്‍ദ്ദിച്ചു. പിന്നീട് പണ്ഡിത കവി ശ്രീ. കെ.കെ.പണിക്കര്‍ ഇടപെട്ട് പോലീസില്‍ നിന്ന് എന്നെ മോചിപ്പിച്ചു. പോലീസിന്‍റെ നോട്ടപ്പുളളി ആയിരിക്കെ ഒളിച്ചോടി ബീഹാറില്‍ റാഞ്ചിയിലുണ്ടായിരുന്ന എന്‍റെ സഹോദരന്‍റെയടുക്കലെത്തി. അവിടെ റാഞ്ചി ഏയ്ഞ്ചല്‍ തിയ്യേറ്ററിന് വേണ്ടി നാടകങ്ങളും ഗാനങ്ങളുമെഴുതി.

പഠനം കേരളം, റാഞ്ചി, ന്യൂ ഡൽഹി എന്നിവടങ്ങളിൽ. ആദ്യ കാലങ്ങളിൽ ഉത്തരേ ന്ത്യയിലും, ഗൾഫിലും ജോലിചെയ്തു. ആദ്യ ജോലി ‘റാഞ്ചി എക്‌സ്പ്രസ്സ്’ ദിനപത്രത്തിൽ. ഇപ്പോൾ ലണ്ടനിൽ താമസം. അൻപത്തിയേഴ് രാജ്യങ്ങൾ സന്ദർശിച്ചു. നാലര പതിറ്റാണ്ടിനിടയിൽ നാടകങ്ങൾ, ഏകാങ്ക നാടകങ്ങൾ, സംഗീത നാടകങ്ങൾ; നോവലുകൾ,ബാലസാഹിത്യങ്ങൾ, ഇംഗ്ലീഷ് നോവലുകൾ; കഥ കൾ, ചരിത്ര കഥകൾ; കവിതകൾ, ഗാനങ്ങൾ, ലേഖനങ്ങൾ, യാത്രാ വിവരണങ്ങൾ; ജീവചരിത്രം, ആത്മകഥ, ശാസ്ത്ര കായിക, ടൂറിസം രംഗങ്ങളിൽ എഴുപത് (70) കൃതികൾ പ്രസിദ്ധീകരിച്ചു. 1985 മുതൽ പുറത്തിറങ്ങിയ എല്ലാ പുസ്തകങ്ങളുടേയും നാമം ‘ക’ എന്ന അക്ഷരത്തിൽ തുടങ്ങുന്നു എന്നത് മലയാള സാഹിത്യരംഗത്തെ തന്നെ ആദ്യവും അത്യപൂർവ്വവുമായ സംഭവമായി കണക്കാക്കുന്നു.
2022-ൽ ‘അബു’ എന്ന കഥ സിനിമയായി. മൂന്ന് കൃതികൾ ഷോർട്ട് ഫിലിം/ ടെലിഫിലിം ആയി. ‘ഗ്ലാസ്സിലെ നുര’, ‘ഇവർ നമ്മുടെ ഓമനകൾ’ ജനശ്രദ്ധ നേടിയ ഫിലിംസ് ആണ്. മൂന്ന് നോവലുകളും ഒരു കഥാസമാഹാരവും ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി. (Malabar A Flame, The Dove and Devils, Foot Print and The Kindled Tales). കാക്കനാടൻ ചീഫ് എഡിറ്ററായി 2005-ൽ ലണ്ടനിൽ നിന്നും മലയാളത്തിലാദ്യമായി ‘പ്രവാസി മലയാളം’ മാസിക ആരംഭിച്ചു. 2012-ൽ ഒരു മാസം ലണ്ടനിൽ നിന്നും മാധ്യമം ദിനപത്രത്തിന് വേണ്ടി ലണ്ടൻ ഒളിമ്പിക്‌സ് റിപ്പോർട്ട് ചെയ്തു. ഷോർട്ട് ഫിലിമിലും, നാടകങ്ങളിലും അഭിനയിച്ചു. വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് ആഫ്രിക്കയുടെ സാംസ്‌കാരിക വിഭാഗം ചെയർമാൻ, യൂറോപ്പിലെ ഏറ്റവും വലിയ സംഘടനയായ ബ്രിട്ടനിലെ യുക്മയുടെ കല സാഹിത്യ വിഭാഗം കൺവീനർ, ജ്വാല മാഗസീൻ ചീഫ് എഡിറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചു. പല സ്വദേശ വിദേശ മാധ്യമങ്ങളുടേയും പ്രതിനിധിയായി പ്രവർത്തിച്ചുവരുന്നു. ലിമ വേൾഡ് ലൈബ്രറി സാഹിത്യ ഓൺലൈൻ, കാരൂർ പബ്ലിക്കേഷൻസ്, ആമസോൺ വഴി വിതരണം ചെയ്യുന്ന കെ.പി.ഇ പേപ്പർ പബ്ലിക്കേഷൻസ് എന്നിവയുടെ ചീഫ് എഡിറ്ററാണ്.
മാതാപിതാക്കൾ : കാരൂർ ശാമുവേൽ, റെയ്ചൽ
ഭാര്യ : ഓമന തീയാട്ട് കുന്നേൽ
മക്കൾ : രാജീവ്, സിമ്മി, സിബിൻ
കൊച്ചുമക്കൾ : നോഹ, റാണി
Net Address : www.karoorsoman.net
Email ID : karoorsoman.yahoo.com
Gmail : karursoman@gmail.com
Whatsapp : 0044 794057067
Karoor Soman’s influence extends far beyond his own writing, establishing him as a key figure in creating and nurturing platforms for literary expression, especially for the Malayali diaspora.
Explore a curated collection of the Karoor Soman’s own articles, essays, and notable press coverage, tracing his literary journey and public voice.