യാത്രകൾ അനുഭവം മാത്രമല്ല അറിവും അവസ്മരണീയങ്ങളുമാണ്. ഇന്നത്തെ എന്റെ യാത്ര മനസ്സിനെ നിരന്തരം അലട്ടികൊണ്ടിരിന്ന മഞ്ഞണിച്ച ആൽപ്‌സ് പർവ്വത നിരകൾക്ക ടുത്തുവരുന്ന യൂറോപ്പിലെ ഏറ്റവും പ്രധാനപ്പെട്ട നോക്കത്താത്ത ദൂരത്തിൽ കിടക്കുന്ന റൊമാ നിയയിലെ കാർപാത്തിയൻ പർവ്വതനിരകളിലേക്കാണ്. യൂറോപ്പിൽ കരിങ്കടൽവരെ നീണ്ടുകിട ക്കുന്ന ഈ അതുല്യ മനോഹര പ്രകൃതിദൃശ്യങ്ങൾ, ഐതിഹാസിക സാംസ്‌കാരിക ചരിത്രം ഉണ ർന്നുകിടക്കുന്ന, കഥകളുറങ്ങുന്ന ഭ്രാന്തൻ കോട്ടകൾ പൂനിലാവുപോലെ മനസ്സിനെ തലോടിയിട്ട് കാലങ്ങൾ ഏറെയായി.
സൂര്യകിരണങ്ങൾ സ്വർണ്ണമുരുക്കിയൊഴിച്ചതുപോലെ മണ്ണിൽ പരന്നൊഴുകിയ സമയം ഈസ്റ്റ് ഹാമിൽ നിന്ന് മകൻ സിബിൻ മരുമകൾ അർഷയും ചേർന്ന് കാറിൽ എന്നെയും ലണ്ടനിലെ സാംസ്‌കാരിക പ്രവർത്തകൻ റജി നന്തിയാട്ടിനെയും കൂട്ടി ലണ്ടനിലെ ല്യൂട്ടൻ വിമാനത്താവളത്തിലേക്ക് തിരിച്ചു. ലണ്ടൻ നഗരത്തിൽ പൂക്കൾ വിരിഞ്ഞ് പൂമണം പരത്തിയും മഞ്ഞണിഞ്ഞ തളിരുകൾ ഈറനണിഞ്ഞും നിന്നു. ഞങ്ങളെ അവിടെയെത്തിച്ചിട്ട് യാത്രാമംഗള ങ്ങൾ നേർന്നവർ മടങ്ങി. പല ഭാഗത്തും യാത്രികരുടെ തിരക്ക് കണ്ടു. ലണ്ടനടുത്തുള്ള പ്രമുഖ വിമാനത്താവളങ്ങളാണ് ഹീത്രോ, ഗാറ്റ് വിക്ക്, സ്റ്റാൻ സ്റ്റെഡ്. ഞാൻ താമസിക്കുന്നതിനടു ത്തുള്ള വിമാനത്താവളമാണ് സിറ്റി. അവിടെ നിന്ന് ഒരു മണിക്കൂറിലധികം കാറോടിച്ചു് എന്തിന് ല്യൂട്ടൻ വിമാനത്താവളത്തിലേക്ക് വന്നുവെന്ന് ചോദിച്ചാൽ യൂറോപ്പ് രാജ്യങ്ങളിലേക്കുള്ള വിമാന കൂലി കുറവാണ്. ഇവർ തണുത്തുറഞ്ഞു കിടക്കുന്ന മഞ്ഞുകാലം വിമാനക്കൂലി കുറച്ചും ചൂടുകാലം കൂട്ടിയുമാണ് വിമാന കമ്പിനികളെ സംരക്ഷിക്കുന്നത്. ഇവിടെ മാത്രമല്ല സ്റ്റാൻ സ്റ്റെഡ്, സൗത്ത് എൻഡിൽ നിന്ന് കുറഞ്ഞ നിരക്കിൽ യാത്രികർ സഞ്ചരിക്കാറുണ്ട്.
എന്റെ മുന്നിലൂടെ ഒരാൾ വിറളിപിടിച്ചവനെപോലെ പെട്ടിയുമേന്തി ഓടുന്നു. അയാളുടെ പിറകെ ഭാര്യയും അഞ്ചുവയസ്സ് പ്രായം വരുന്ന ഒരു പെൺകുട്ടിയും വേഗതയിൽ നടന്നു. മാതാ പിതാക്കളുടെ വേഗത ക്കൊപ്പം കുട്ടിക്ക് നടക്കാൻ സാധിക്കാതെ അവൾ ദയനീയമായി ഏങ്ങല ടിച്ചു കരയുന്നു. മദാമ്മയുടെ സുന്ദര മുഖം വെറുപ്പിലിരുണ്ടു വന്നു. ഇടയ്ക്ക് എന്തോ പറഞ്ഞ് ശകാരിക്കുന്നു. അവരുടെ കണ്ണിലും മനസ്സിലും നിറയെ മനഃപ്രയാസമാണ്. താമസിച്ചെത്തി യതിന്റെ നിർവികാരത അവരിൽ തളംകെട്ടിക്കിടന്നു. വിമാനം വിട പറഞ്ഞുപോകുമോ എന്ന ഭയം മനസ്സിനെ മുറിപ്പെടുത്തുന്ന കാര്യമാണ്. സമാധാനപരമായി യാത്ര ചെയ്യേണ്ടവർ ഒരു മണിക്കൂർ മുൻപ് തന്നെ വിമാനത്താവളത്തിൽ വന്നിരുന്നാൽ ഉള്ളിൽ പുഞ്ചിരിതൂകി ആസ്വ ദിച്ചു തന്നെ വിഷാദ വികാരത്തിന്റെ അഗ്‌നി പടർത്താതെ യാത്ര ചെയ്യാൻ സാധിക്കും. കൊച്ചു കുഞ്ഞുങ്ങൾ തേങ്ങിക്ക രഞ്ഞുകൊണ്ട് നടക്കേണ്ടി വരില്ല. അവർ എന്തുകൊണ്ടാണ് താമസിച്ച തെന്നറിയില്ല. പ്രഭാതമുണരുന്നതേ യുള്ളു.നിഷ്‌കളങ്ക മിഴികളോടെ മനസ്സിൽ പ്രാർത്ഥിച്ചത് അവർക്ക് സന്തോഷകരമായ യാത്രയുണ്ടാകട്ടെയെ ന്നാണ്. അടുത്തു കണ്ട റസ്റ്റോറന്റിൽ കണ്ണു കളുടക്കി. അവിടെ ബിയറിന്റെ ലഹരി നുകർന്നുകൊണ്ട് ഒരാൾ ഇരിക്കുന്നു. അതിനടുത്തായി കവിളുകളിൽ മുട്ടിയുരുമ്മി രണ്ട് യുവമിഥുനങ്ങൾ കാപ്പികുടിക്കുന്നു. ഞങ്ങൾ കാപ്പി വാങ്ങി കുടിച്ചു മടങ്ങി.
പാസ്‌പോർട്ടും ടിക്കറ്റുമായി കൗണ്ടറിലെ ക്യുവിൽ ചെന്നു. എന്റെ മുന്നിൽ കേരളത്തിൽ നിന്നുള്ള മൂന്ന് യുവസുന്ദരിമാരിൽ ഒരാൾ അടുത്തുനിന്ന സുഹൃത്തിനോടെ പരിഭവ സ്വരത്തി ലെന്തോ പറയുന്നത് കേട്ടപ്പോൾ മലയാളിയെന്ന് മനസ്സിലായി. ആ കുട്ടി തിരിഞ്ഞ് എന്റെ കണ്ണു കളിലേക്ക് ഉറ്റുനോക്കിയ നിമിഷങ്ങളിൽ ഞാനൊന്ന് പുഞ്ചിരിച്ചു. ഒരു വിളറിയ മന്ദഹാസം ആ മുഖത്തു് തെളിഞ്ഞു. ലോകത്തിന്റെ ഏത് കോണിൽ ചെന്നാലും വിനയവും, ലാളിത്യവും, സൗന്ദര്യവുമുള്ള, പഠിക്കുന്ന, ജോലി ചെയ്യുന്ന മലയാളി പെൺകുട്ടികളെ, കന്യാസ്ത്രീകളെ കാണാൻ സാധിക്കും. അതവർ ഞൊറിവെച്ചുടുത്തു നടക്കുന്ന സാരിയുടെ മഹത്വംകൊണ്ടോ മുഖത്തു് തേച്ചുപിടിപ്പിക്കുന്ന സൗന്ദര്യവർദ്ധകസാമഗ്രികൾകൊണ്ടോ അല്ല അതിലുപരി കണ്ണിലും കവിളിലും ചുണ്ടിലും വിരിയുന്ന പുഞ്ചിരിയുടെ വിരുന്നൂട്ട് തന്നെയാണ്. മറ്റുള്ളവരിൽ നിന്ന് മലയാളികളെ വ്യത്യസ്തരാക്കുന്നതും പ്രകൃതി വരദാനമായി നൽകിയ സൗന്ദര്യവും ഭംഗി യുമാണ്. അത് മറ്റുള്ളവരെപ്പോലെ മെനഞ്ഞുണ്ടാ ക്കുന്നതല്ല. എന്നെ നോക്കിയ പെൺകുട്ടിയെ അധികം പരിചയപ്പെടാനൊന്നും ശ്രമിക്കാതെ ചോദിച്ചു. ‘എങ്ങോട്ട് പോകുന്നു’ മറുപടി കിട്ടിയത് അവർ ഐർലണ്ടിലേക്ക് ഏതോ മെഡിക്കൽ പരീക്ഷ എഴുതാൻ പോകുന്നു. ഞാൻ വിജയാ ശംസകൾ നേർന്നു. വളരെ ആദരവോടെ മധുരം നിറഞ്ഞൊരു പുഞ്ചിരി മാത്രമല്ല നന്ദിയും പറഞ്ഞു. നന്മകൾ വിളയുന്ന നാട്ടിൽ നിന്ന് വന്നവരിൽ കൂടുതലും നന്മകൾ നിറഞ്ഞവരും നമ്മുടെ സംസ്‌കാരത്തെ പ്രണയിക്കുന്നവരുമാണ്.
എന്റെ സഞ്ചാരപഥങ്ങളിൽ പല മലയാളികളെ കണ്ടിട്ടുണ്ട്. അവരിൽ തുളുമ്പി നിൽ ക്കുന്ന മാതൃഭാഷ വികാരസാന്ദ്രമായി പങ്കുവെക്കുന്നതിൽ യാതൊരു മടിയുമില്ലാത്തവർ. മറ്റ് ചിലരിൽ പടർന്നുകയറുന്ന വിദേശ ഭാഷാ പരിജ്ഞാനം മുന്തിരിച്ചാറുപോലെ ഊറ്റികുടി ച്ചങ്ങനെ ജീവിക്കും. മാതൃഭാഷ മനസ്സിൽ തലോടി നിന്ന നിമിഷങ്ങളിൽ ചിന്തിച്ചത് ഒരമ്മയുടെ ശാസനയിൽ വളർന്നവർ മാതൃഭാഷയെ സ്‌നേഹിക്കാതെയിരിക്കുമോ? മാതൃഭാഷയോടെ പലരും അജ്ഞത കാട്ടുന്നത് കണ്ടിട്ടുണ്ട്. ഏതൊരു പൗരന്റെയും സിരകളിൽ കത്തിപ്പടരുന്ന വികാരമാണ് മാതൃഭാഷ. എത്രയോ രാജ്യക്കാർ നാട്യമോ കാപട്യമോ കൂടാതെ ഹൃദയത്തിൽ തട്ടി സംസാരി ക്കുന്നു. അത് അനശ്വരമായ ഒരു സംസ്‌കാരത്തിന്റെ ഭാഗമാണ്. വിദേശ രാജ്യങ്ങളിൽ ഇതുപോലുള്ള പെൺകുട്ടികൾ മാതൃഭാഷ ജീവന്റെ തുടുപ്പുകളായി തുള്ളിത്തുളുമ്പുന്ന ആഹ്‌ളാദത്തിൽ പറയുന്നത് കേൾക്കു മ്പോൾ അഭിമാനം മാത്രമല്ല ആദരവും തോന്നുന്നു.
ഞങ്ങളുടെ യാത്ര വിസ് വിമാനത്തിൽ റൊമാനിയയുടെ തലസ്ഥാനമായ ബുക്കാറസ്റ്റി ലേക്കാണ്. ഇന്ത്യ ക്കാരായി ഞങ്ങൾ മാത്രമേയുള്ളു. എല്ലാ പരിശോധനകളും കഴിഞ്ഞ് മൂന്നാ മത്തെ വീതിയുള്ള കോണിപ്പടി യിലൂടെ താഴേക്ക് ചവിട്ടി നടക്കവെ വെളുത്ത താടിയും നീണ്ട മുടിയുമുള്ള ഒരു വയസ്സൻ കണ്ണടച്ചുതുറക്കുന്ന വേഗത്തിൽ തട്ടി വീണു. പിറകെ നടന്ന യാത്രി കൻ അദ്ദേഹത്തെ പിടിച്ചെഴുന്നേല്പിച്ചു് ഒപ്പം നടത്തി. മനസ്സിൽ പെട്ടെന്ന് തോന്നിയത് വിമാന ത്താവളത്തിനുള്ളിൽ സ്പടികകിണ്ണം പോലെ നടപ്പാതകൾ തീർത്തവർക്ക് യാത്രി കർക്ക് സുര ക്ഷിതമായി താഴേക്ക് പോകാൻ ഒരു കോൺവെയർ ബെൽറ്റ് ഒരുക്കികൂടെ?
വിമാനത്തിൽ സീറ്റ് കണ്ടെത്തിയിരിന്നു. വിമാനം പുറപ്പെടുന്നത് ക്യാപ്റ്റൻ അറിയിച്ചു. ഇംഗ്ലീഷിനെ ക്കാൾ കൂടുതലും റൊമാനിയൻ (ലിംബാ റോമൻ) ഭാഷയാണ് സംസാരിക്കുന്നത്. അടുത്ത സീറ്റിലിരുന്നവർ സംസാരിക്കുന്നത് ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. ഈ ഭാഷ സ്പാനിഷ്, ഫ്രഞ്ച്, ഇറ്റാലിയൻ ഭാഷയുമായി ബന്ധപ്പെട്ടതാണെന്ന് പഠിച്ചിട്ടുണ്ട്. വിമാനത്തിൽ യാത്ര ചെയ്യുന്നവർ ഭാഷാ ശൈലി മൂല്യനിർണ്ണയം എന്തിന് നടത്ത ണമെന്ന് എന്നോട് തന്നെ ചോദിച്ചു. അതിനുള്ള ഉത്തരം ഞാൻ തന്നെ കണ്ടെത്തി. ഈ ഭാഷകളുടെ ശൈലി അറിയാവുന്നതു കൊണ്ട് സ്വാഭാവികമായി ഒരു സംശയം തോന്നിയതാണ്. വിമാനം ലണ്ടനോട് വിടപറഞ്ഞ് മറ്റൊരു ലോകത്തേക്ക് ഒഴുകിത്തുടങ്ങി. അത് ഭൂമിയെ കിഴടക്കി ഭരിക്കുന്ന നിശ്ശബ്ദമായ മൂടൽമഞ്ഞിന്റെ ലോകമാണ്. അലഞ്ഞുതിരിഞ്ഞു നടക്കുന്ന നീലിമ കലർന്ന മഞ്ഞിൽ പ്രകാശ രശ്മികൾ തിളങ്ങുന്നു. ബുക്കാറസ്റ്റിലേക്ക് മൂന്ന് മണിക്കൂറിലധികം ദൂരമുണ്ട്. ഇടയ്‌ക്കൊന്നും നിർത്തില്ല. എയർ ഹോസ്റ്റസ് അവരുടെ ഉന്തുവണ്ടി നിറയെ പലവിധ ജ്യൂസുകൾ, ഭക്ഷണ സാധനങ്ങളുമായിട്ടെത്തി. യാത്രികരെ വളരെ സ്‌നേഹിക്കുന്ന വിമാന കമ്പനി ഒരു തുള്ളി വെള്ളം ദാനമായി കുടിക്കാൻ നൽകില്ല. ഭക്ഷണസാധനങ്ങൾക്ക് അന്യായ വിലയാണ് ഈടാ ക്കുന്നത്. ഞാൻ ജനലിനെ അഭിമുഖീകരിച്ചു് പുറത്തേക്ക് നീലാകാശത്തിൽ മിന്നിത്തിളങ്ങുന്ന മഞ്ഞുമലകളെ നോക്കിയിരുന്നു. അടുത്ത സീറ്റിലുള്ളവർ മനസ്സിൽ കുടിയേറിയ ചിന്തകളു മായി കണ്ണുകൾ തുറന്നിരിന്നു. എന്റെ ഒപ്പമുള്ള റജി നിമിഷനേരത്തിനുള്ളിൽ ഉറക്കത്തിലാ ണ്ടുപോയി.
ആകാശത്തിന്റെ ചിറകുകൾക്കുള്ളിലിരുന്നവരെ ഉണർത്തിയത് മുഴങ്ങുന്ന വെടിയൊച്ച പോലെയുള്ള ക്യാപ്റ്റന്റെ ശബ്ദമാണ്. വിമാനം സൂര്യത്തിളക്കത്തിൽ വെട്ടിത്തിളങ്ങുന്ന ആകാശ മഞ്ഞിലൂടെ ഒഴുകിയൊഴുകി മണ്ണിന്റെ പച്ചപ്പ് നിറഞ്ഞ ബുക്കാറസ്റ്റിന്റെ മടിത്തട്ടിലേക്കിറങ്ങി.
പരിശോധനകൾ കഴിഞ്ഞ് അതിനുള്ളിലെ കടയിൽ നിന്ന് വെള്ളം, പഴം, ആപ്പിൾ മുതലായവ വാങ്ങി ബാഗിൽ വെച്ചിട്ട് ടാക്‌സിക്കായി പുറത്തേക്ക് നടന്നു. ഞങ്ങൾ താമസി ക്കുന്നത് നഗരമധ്യത്തിലുള്ള ഹോട്ടൽ മൈക്കലാഞ്ചലോയിലാണ്. ധാരാളം കാറുകൾ നിരനിര യായി കിടക്കുന്നു. അതിനടുത്തായി ഡ്രൈവേഴ്‌സ് കൂട്ടമായി നിൽക്കുന്നു. ഞങ്ങൾ അവരുടെ യടുത്തേക്ക് നടന്നു. ഒരാൾ അടുത്തുകൂടി എങ്ങോട്ടാണ് പോകേണ്ടതെന്ന് ആരാഞ്ഞു. അവ രുടെ ഭാഷയിലാണ് ചോദിച്ചത്. ഇംഗ്ലീഷ് അറിയില്ലെന്ന് മനസ്സിലായി. ഹോട്ടലിന്റെ പേര് പറഞ്ഞു. ഞങ്ങൾ ചോദിച്ചു. എത്ര രൂപയാണ് ടാക്‌സി കൂലി ? ആ തുക അയാൾ പാലിന് പഞ്ചാരപോലെ ഇംഗ്ലീഷിൽ പറഞ്ഞു. അത്രയൊക്കെ പഠിച്ചിട്ടുണ്ട്. വിദേശികൾ വന്നിറങ്ങുന്നിടത്തു് കേടുപാടു കളില്ലാതെ രക്ഷപ്പെടാൻ ഒരേയൊരു വഴി ഇംഗ്ലീഷ് കുറെയെങ്കിലും പഠിക്കുകയാണ് വേണ്ടത്. അരമണിക്കൂർ മാത്രം ദൂരമുള്ള ഹോട്ടലിലേക്ക് ഇരട്ടി തുകയാണ് ചോദിച്ചതെന്ന് മനസ്സിലായി. ഞങ്ങളുടെ മുഖത്തു് അസ്വസ്ഥത നിഴലിച്ചു. ഭാവനപോലെ ഭാവി കാണുന്ന മറ്റുള്ളവരെ ചൂഷണം ചെയ്യുന്നവർ ഇവിടെ മാത്രമല്ല ഇന്ത്യയടക്കമുണ്ട്. ദുഷ്ടരെ കണ്ടാൽ ദൂരെ ദൂരെയെന്ന പോലെ ഞങ്ങൾ മുന്നോട്ട് നടന്നു. റൊമാനിയയിലെ ടാക്‌സി ഡ്രൈവർമാരെപ്പറ്റി സഞ്ചാരി ജോർജ് കുളങ്ങര പറഞ്ഞത് ഞങ്ങൾ പരസ്പരം പങ്കുവെച്ചു. റജി യുബർ ടാക്‌സിക്കാരെ മൊബൈലിൽ ബന്ധപ്പെട്ടു. ഞങ്ങൾ ടാക്‌സിയുടെ വരവും പ്രതീക്ഷിച്ചു് ആകാംക്ഷയോടെ നിന്നു.